🔓
//പൂട്ട് തുറന്നു ; സംസ്ഥാനത്ത് ഇളവുകൾ ഇന്ന് മുതൽ//
09-08-2021
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍. ബീച്ചുകള്‍ ഉള്‍പ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കും. ബാങ്കുകള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആറ് ദിവസം പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളത് വ്യാപാരമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരും. എ.സി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്കി. മാളുകളില്‍ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും ഇന്ന് (തിങ്കളാഴ്ച) മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്സിനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങൾ തുറന്നു
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പീച്ചി, വാഴാനി, പൂമല, ചേപ്പാറ, സ്നേഹതീരം ബീച്ച്, വിലങ്ങൻകുന്ന്, കലശമല ഇക്കോ ടൂറിസം സെന്റർ, ചാവക്കാട് ബീച്ച് എന്നിവ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമായിരിക്കും പ്രവേശനം. തുമ്പൂർമുഴി ബട്ടർഫ്ളൈ ഗാർഡൻ നാളെ (10.08.2021) തുറക്കുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.