\\നീരജ് ചോപ്ര തൊട്ടതെല്ലാം പൊന്ന് \\

\\നീരജ് ചോപ്ര തൊട്ടതെല്ലാം പൊന്ന് \\
08-Aug-2021*


2016 സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം.
2016 ൽ ജൂനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി.
2016 ൽ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം.
2017 ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ 
2018 ൽ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിമിൽ സ്വർണ്ണമെഡൽ 
2018 ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം.
ഇന്ന് ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ ജാവലിൻ ത്രോ ചെയ്‌ത്‌ സ്വർണ്ണം കരസ്ഥമാക്കി.

എന്നാൽ നീരജ് ചോപ്രയുടെ ഏറ്റവും മികച്ച പ്രകടനം ഇതല്ലായിരുന്നു.അദ്ദേഹത്തിൻ്റെ പേരിലുള്ള റിക്കാർഡ് 88.07 മീറ്ററാണ്.

13 വർഷങ്ങൾക്കുശേഷമാണ് ഇന്ത്യക്ക് ഒളിമ്പിക്സിൽ സ്വർണ്ണം ലഭിക്കുന്നത്.2008 ബീജിംഗ് ഒളിമ്പിക്സിൽ ഷൂട്ടിംഗ് വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്ര സ്വർണ്ണമെഡൽ നേടിയിരുന്നു.

ഒളിമ്പിക് ചരിത്രത്തിൽ ഇത് ഇന്ത്യ കരസ്ഥമാക്കുന്ന ഇതുവരെയുള്ള 10 മത്തെ സ്വർണ്ണമാണ്. മുൻപ് ഹോക്കിയിൽ 8 ഉം ഷൂട്ടിംഗിൽ 1 ഉം ആയിരുന്നു സ്വർണ്ണനേട്ടങ്ങൾ. വ്യക്തിഗത നേട്ടം കണക്കാക്കിയാൽ അഭിനവ് ബിന്ദ്രയ്ക്കുശേഷം ഇത് രണ്ടാമത്തേതാണ്.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ 7 മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഇതും ഒരു റിക്കാർഡാണ്‌. മുൻപ് ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ ആകെ 6 മെഡൽ നേടിയിരുന്നു.