*ചാണകമെന്ന വിളി നിർത്തരുത് ; ആ വിളി തുടരണം : അതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി*

*ചാണകമെന്ന വിളി നിർത്തരുത് ; ആ വിളി തുടരണം : അതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി*
18-08-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖
ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനം മാത്രമാണ് ഉള്ളതെന്ന് രാജ്യസഭാ എം.പി സുരേഷ് ഗോപി. ചാണകം എന്ന വിളിയില്‍ അതൃപ്തി ഇല്ല. കേള്‍ക്കുന്നതില്‍ ഭയങ്കര സന്തോഷമുണ്ട്. ആ വിളി നിര്‍ത്തരുതെന്നും അങ്ങനെതന്നെ വിളിച്ചുകൊള്ളാനും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ബി.ജെ.പി നേതാവായതിന് പിന്നാലെയാണ് നടന്‍ സുരേഷ് ഗോപിയെ ജനങ്ങള്‍ ചാണകം എന്ന് കളിയാക്കി വിളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തനിക്ക് അതില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന് താരം പറയുന്നു. നേരത്തെ വ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ വിളിച്ചയാളോട് താന്‍ ചാണകമല്ലേ തന്നെ വിളിക്കേണ്ട എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
➖️➖️➖️➖️➖️➖️➖️➖️
*🌍പഞ്ചായത്ത് വാർത്തകൾ