*രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടി ; വി.ഡി സതീശൻ*


02-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടിയാണെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ജനങ്ങളിൽ അടിച്ചേല്‍പിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ വലിയ വിമര്‍ശനമുണ്ട്. കോവിഡ് വ്യാപനം ഉണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് കേരളത്തിലുള്ളത്. ആര്‍.ടി.പി.സി.ആര്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. എന്നാല്‍ ഒരാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് മാറ്റി. ആന്റിജന്‍ പരിശോധന ശാസ്ത്രീയമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*