🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
1. വണ്ടിയുടെ ഇൻഷുറൻസ് OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ് സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.💪💪💪
2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക് പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.💪💪💪
3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ് ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ് ഹർട്ട് ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.💪💪💪
4. ഡ്രെസ്സിംഗ് മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച് ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).💪💪💪
5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ് കൊടുക്കേണ്ടതില്ല ഇപ്പോളത്തെ ഒരു നടപ്പ് രീതിയിൽ ക്ലെയിം സെറ്റിൽമന്റ് കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്. അതിനാൽ മാക്സിമം ഇൻഷുറൻസ് ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത് കൊണ്ട് തന്നെ. ആ ശതമാനം എത്ര എന്നത് ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.💪💪💪
6. നിങ്ങൾക്കെതിരെ വരുന്ന കേസ് റാഷ് & നെഗ്ലിജന്റ് ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച് , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ കേസ് തീർന്നു. ബാക്കി ഇൻഷുറൻസ് കമ്പനി കേസ് നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.💪💪💪
7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം ഒരു ഇലക്ട്രിക് പോസ്റ്റ്/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്.ഇ.ബി യും പോലീസും കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്. അടച്ചില്ലെങ്കിൽ കേസ് വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ് ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ് കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.💪💪💪
കടപ്പാട് : State Traveller Operators Association- Stoa 🇮🇳🇮🇳🇮🇳🇮🇳🇮🇳