21-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തത്കാലം കാക്കി ഉപേക്ഷിച്ചു. യൂണിഫോമില്‍ കേരള സര്‍ക്കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം. കേരള മോട്ടോര്‍ വാഹന ചട്ടപ്രകാരം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ യൂണിഫോമിലുള്ളത്. തുണിത്തൊപ്പിയായ ബൈററ്റ് ക്യാപിന്റെ ഉപയോഗം ഹൈകോടതി നിരോധിച്ചിരുന്നു. ഇതിനുപകരമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാന്‍ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു.
കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത്രയുംകാലം ഉപയോഗിച്ചിരുന്ന അശോകസ്തംഭമുള്ള ബാഡ്ജ് നിയമവിരുദ്ധമാണെന്ന കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞത്. ഹൈകോടതി ഉത്തരവ് പാലിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രതന്നെ യൂണിഫോമില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരും. ഇതിന് സൗകര്യപ്രദമായ ചിഹ്നം വിപണിയില്‍ കിട്ടാനില്ല. കോടതി അലക്ഷ്യമാകാതിരിക്കണമെങ്കില്‍ തത്കാലം യൂണിഫോം ഒഴിവാക്കുക മാത്രമേ മാര്‍ഗ്ഗമുള്ളൂ.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*