*ഇരിക്കാൻ പാടില്ലെന്ന് വീണ്ടും സർക്കാർ ; നിലനില്പില്ലാതെ ഹോട്ടലുകൾ*


21-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കോവിഡ് തകര്‍ച്ചയെ മറികടന്ന് തിരിച്ചുവരവിന്റെ പാതയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ഹോട്ടല്‍ വ്യവസായത്തിന് തിരിച്ചടിയാവുകയാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍. വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനിക്കുമ്പോഴും വിശപ്പടക്കാന്‍ ഉപകരിക്കുന്ന വ്യവസായത്തെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വസ്ത്രശാലകളിലടക്കം പല സമയത്തും തിരക്ക് ക്രമാതീതമാണ്. അവിടൊന്നും നിയമം അടിച്ചേല്‍പ്പിക്കാതെ തങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് കച്ചവടക്കാര്‍ പരാതിപ്പെടുന്നു.

ഞായറാഴ്ച ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടും നിബന്ധനകള്‍ മൂലം പല ഭക്ഷണശാലകളും പ്രവര്‍ത്തിച്ചിരുന്നില്ല. പ്രവൃത്തി ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ കച്ചവടമെങ്കിലും കിട്ടും. സീറ്റ് നല്‍കാതെ ഹോട്ടല്‍ തുറന്നുവയ്ക്കുന്നതുകൊണ്ട് ലാഭം ലഭിക്കില്ല. വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ജീവിതവും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പലര്‍ക്കും ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ജോലി ലഭിക്കുന്നത്. ഭക്ഷണശാലകളോട് സര്‍ക്കാര്‍ തുടരുന്ന ചിറ്റമ്മനയത്തില്‍ പ്രതിഷേധിച്ച്‌ സമര മാര്‍ഗ്ഗങ്ങളിലേക്ക് കടക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*