*പോലീസ് ആരെയൊക്കെ സല്യൂട്ട് ചെയ്യണം..? പ്രോട്ടോകോൾ പറയുന്നതെന്ത്..*

16-09-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

ഒല്ലൂര്‍ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി എം.പിയുടെ നടപടി വിവാദമായിരുന്നു. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ്​ ഗോപി സല്യൂട്ട് ചെയ്യിച്ചത്. പുത്തൂരില്‍ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.'ഞാന്‍ എം.പിയാ കേട്ടോ, മേയറല്ല. ഒരു സല്യൂട്ടാവാം. ശീലങ്ങളൊന്നും മറക്കരുത്' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ, എസ്.ഐ സല്യൂട്ട് അടിക്കുകയും ചെയ്തു.

ഇതോടെ പോലീസുകാര്‍ ആര്‍ക്കൊക്കെ സല്യൂട്ട്​ ചെയ്യണമെന്ന ചര്‍ച്ച വീണ്ടും സജീവമായി. താഴ്​ന്ന റാങ്കിലുള്ളവര്‍ ഉയര്‍ന്ന റാങ്കിലുള്ളവരോട്​ ഏകപക്ഷീയമായി ചെയ്യുന്ന ആചാരമല്ല സല്യൂട്ട്​. താഴ്​ന്ന റാങ്കിലുള്ളവര്‍ സല്യൂട്ടടിക്കു​മ്പോള്‍ ഉയര്‍ന്ന റാങ്കിലുള്ളവരും തിരിച്ച്‌​ സല്യൂട്ടടിക്കും. എം.പി, എം.എല്‍.എ തുടങ്ങിയവര്‍ക്ക്​ സല്യൂട്ട്​ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെങ്കിലും പലപ്പോഴും ജനപ്രതിനിധികളെ ബഹുമാനിക്കുന്നതിനാലാണ്​​ സല്യൂട്ട്​ നല്‍കാന്‍ പോലീസ്​ ഉദ്യോഗസ്ഥര്‍ തയാറാവുന്നത്​.

*പൊലീസുകാര്‍ സല്യൂട്ട്​ ചെയ്യേണ്ടത്​ ഇവരെ*

രാഷ്​ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി​, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍
യൂണിഫോമിലുള്ള ജനറല്‍ ഓഫീസര്‍മാര്‍, മേലുദ്യോഗസ്ഥര്‍,
സുപ്രീംകോടതി, ഹൈകോടതി ജഡ്​ജി,
യൂണിറ്റ്​ കമാന്‍ഡന്‍റുമാര്‍, ജില്ല കലക്​ടര്‍, സെഷന്‍സ്​ ജഡ്​ജ്​, ഡിസ്​ട്രിക്​ മജിസ്​ട്രേറ്റ്, ദേശീയപതാക, വിവിധ സേനകളുടെ പതാക, മൃതദേഹം, സേനകളിലെ കമ്മിഷന്‍ഡ്​, ഫീല്‍ഡ്​ റാങ്ക്​ ഉദ്യോഗസ്ഥര്‍
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*