11-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖
കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ധനയ്ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍. സ്വകാര്യ, സ്വാശ്രയ കോളജുകളില്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള ഫീസുകളില്‍ ഒരുതരത്തിലും വര്‍ധനവ് പാടില്ല, വിദ്യാര്‍ഥികളുടെ അകാഡമിക താല്പര്യം സംരക്ഷിക്കാനൊണ് നിര്‍ദേശമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം എല്ലാ അധ്യാപക, അനധ്യാപകര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും വച്ചാണ് നടത്തുന്നത്.
➖➖➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*