*മഴ മുന്നറിയിപ്പ് ; അടുത്ത മൂന്ന് ദിവസത്തേക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിൽ റഗുലർ ക്ലാസ്സുണ്ടാവില്ല*


19-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

മഴ മുന്നറിയിപ്പ് പ്രമാണിച്ച്‌ ബുധന്‍ (ഒക്ടോബര്‍ 20) മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. പകരം ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുന:സംപ്രേഷണം നടത്തും. ഇതേ ക്ലാസുകള്‍ പിന്നീട് കൈറ്റ് വിക്ടേഴ്സ് പ്ലസ് ചാനലിലും ഒരു തവണ കൂടി ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസ്സുകള്‍ക്കായി ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി.

കടുത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തോളം ഡാമുകള്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് ഇതിനോടകം തുറന്നു വിട്ടിട്ടുണ്ട്. കടുത്ത മഴയില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലുമടക്കം വിവിധ പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തത്കാലത്തേക്ക് കുട്ടികളുടെ പുതിയ അധ്യയന ക്ലാസുകള്‍ മാറ്റി വയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*