*ലീഗിന്റെ ശൈലിയിൽ മാറ്റംവരുത്തി പാർട്ടിയെ തകരാതെ നിലനിർത്തും ; പി.കെ കുഞ്ഞാലിക്കുട്ടി*


19-10-2021
ⁿᵉʷˢ ᵘᵖᵈᵃᵗᵉ
➖➖➖➖➖➖➖➖➖➖

കാസർഗോഡ് : പുതിയ കാലത്തെ അതിജയിക്കുന്ന രീതിയില്‍ മുസ്​ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലോചിതമായ ശൈലി മാറ്റംവരുത്തി സംഘടന സംവിധാനം ശാക്തീകരിച്ച്‌ പാര്‍ട്ടിയെ തകരാതെ നിലനിര്‍ത്തുമെന്നും കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കര്‍മ്മപദ്ധതികള്‍ കൊണ്ടുവരുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്​ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാന പ്രകാരം ജില്ലാ തലങ്ങളില്‍ നടക്കുന്ന നേതൃസംഗമങ്ങളുടെ ഭാഗമായി വിളിച്ചുചേര്‍ത്ത മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ല പ്രവര്‍ത്തക സമിതി യോഗം കൊല്ലങ്കാനം ട്രിബോണ്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുൾ റഹ്​മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്​ദുൾ റഹ്​മാന്‍ രണ്ടത്താണി നയരേഖ അവതരിപ്പിച്ചു.

ജില്ല ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി വരവ് ചെലവ് കണക്കും സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം.അഷ്റഫ്, ജില്ല ഭാരവാഹികളായ വി.കെ.പി.ഹമീദലി, എം.ബി.യൂസുഫ്, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി.അബ്​ദുൾ ഖാദര്‍, വി.കെ.ബാവ, പി.എം.മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ടി.എ.മൂസ, എ.എം.കടവത്ത്, കെ.ഇ.എ.ബക്കര്‍, എം.പി.ജാഫര്‍, കെ.എം.ശംസുദ്ദീന്‍ ഹാജി, എം.അബ്ബാസ്, കെ.അബ്​ദുല്ല ക്കുഞ്ഞി, എ.ബി.ശാഫി, അബ്​ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, അഡ്വ: എം.ടി.പി കരീം, എം.സി.ഖമറുദ്ദീന്‍, എ.ജി.സി.ബഷീര്‍, സി.എച്ച്‌.മുഹമ്മദ് കുഞ്ഞി ചായിന്‍റടി, ഹാദി തങ്ങള്‍, യൂസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദണ, മാഹിന്‍ കേളോട്ട്, ഹാരിസ് ചൂരി എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖
*🌍പഞ്ചായത്ത് വാർത്തകൾ 𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*