ഡിസംബർ ഒന്ന് മുതൽ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിക്കുമെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജസ്ഥാനിലെ രന്തമ്പോർ നാഷണൽ പാർക്കിൽ നിന്ന് 30 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന സിക്സ് സെൻസസ് ഫോർട്ട് ബർവാര എന്ന റിസോർട്ടിൽ വച്ചാകും വിവാഹം നടക്കുക. സബ്യസാചി മുഖർജി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളാകും ഇരുവരും വിവാഹത്തിന് അണിയുകയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ വിവാഹ വാർത്തയോട് ഇതുവരെ താരങ്ങൾ പ്രതികരിച്ചിട്ടില്ല.
നേരത്തെ, ബോളിവുഡ് താരം രാജ്കുമാർ റാവോ വിവാഹിതനാകുന്നുവെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നവംബറിൽ രാജ്കുമാർ നടി പത്രലേഖയെ വിവാഹം കഴിക്കുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. ബോളിവുഡിലെ ചില സുഹൃത്തുക്കളെ ഇതിനോടകം ക്ഷണിച്ച് കഴിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി രാജ്കുമാറും പത്രലേഖയും തമ്മിൽ പ്രണയത്തിലാണ്. നവമാധ്യമങ്ങളിലടക്കം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
രാജ്കുമാർ കേന്ദ്രകഥാപാത്രത്തിലെത്തിയ സിറ്റിലൈറ്റ്സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പത്രലേഖ, ലൗ ഗെയിംസ്, ബദ്നാം, ഗലി, നാനു കി ജാനു എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ലവ്, സെക്സ് ഓർ ദോഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജ്കുമാർ റാവോ 2013 ൽ പുറത്തിറങ്ങിയ കായ് പോ ചെ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Story Highlights : katrina kaif vicky kaushal wedding
കടപ്പാട് 24 News