പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് ഇന്ന് നടന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനമായി. പാർട്ടി വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് നിർദേശം, കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ നിർദേശം.മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തില്ല. കൂടാതെ മെമ്പർഷിപ്പ് ക്യാമ്പയിൻ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡൽഹിയിലായതിനാൽ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരൻ എംപിയും യോഗത്തിൽ പങ്കെടുക്കുന്നില്ല. കെപിസിസി നിർവാഹക സമതി അംഗങ്ങൾ, കെപിസിസി സ്ഥിരം ക്ഷണിതാക്കൾ, കെപിസിസി പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം നാളെ നിർവാഹക സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.
Story Highlights : Congress reorganization kerala
കടപ്പാട് 24 News