കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ.കോളേജിൽ 2021- 22 അധ്യയനവർഷത്തിൽ ഒഴിവുള്ള മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേയ്ക്ക് നവംബർ 5 രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് കോളേജിൽ ഹാജരാകണം. ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റും കൂടിക്കാഴ്ചയിൽ ഹാജരാക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.