നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ ബുക്കിലെ തെറ്റിന് ആരായിരിക്കും ഉത്തരവാദി?

നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ ബുക്കിലെ തെറ്റിന് ആരായിരിക്കും ഉത്തരവാദി?

*പുതിയ വാഹനം വാങ്ങിയ സന്തോഷത്തിൽ* *രേഖകൾ എല്ലാം ശരിയാണോയെന്ന് പരിശോധിക്കുവാൻ* *മറക്കരുത്..* .. *ഇല്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടായേക്കാം...*..?

രാജേഷിന്റെ പുതിയ കാർ അഞ്ചുവർഷക്കാലം ഉപയോഗിച്ചതിനു ശേഷം മറ്റൊരാൾക്ക് മറിച്ചു വിൽക്കുവാൻ തീരുമാനിച്ചു. വാഹനം വാങ്ങാൻ വന്ന വ്യക്തി രേഖകൾ പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ RC ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള ENGINE NUMBER തെറ്റാണെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് വാങ്ങിയപ്പോഴുള്ള INVOICE പരിശോധിച്ചപ്പോഴാണ് ഡീലറുടെ ഭാഗത്തുനിന്നു വന്ന പിഴവാണ് തെറ്റിന്റെ കാരണമെന്ന് തിരിച്ചറിഞ്ഞത്.

മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989, 39-44 പ്രകാരം രജിസ്ട്രേഷന് വേണ്ടി RTA അധികാരികൾക്ക് പുതിയ വാഹനം കൈമാറുമ്പോൾ രേഖകളിൽ വാഹനത്തിന്റെ കൃത്യമായ എൻജിൻ നമ്പർ, ചേസിസ് നമ്പർ, വാഹനം നിർമ്മിക്കപ്പെട്ട വർഷവും മാസവും മുതലായ കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ട ഉത്തരവാദിത്വം വാഹനം വിൽക്കുന്ന ഡീലർക്കാണ്. ഇത്തരം വിവരങ്ങളെ ആസ്പദമാക്കിയാണ് RTA അധികാരികൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നടത്തുന്നത്. തെറ്റായ വിവരങ്ങൾ നൽകുന്നത് മോട്ടോർ വാഹന നിയമം പ്രകാരം കുറ്റകരമാണ്. അത്തരം തെറ്റായ വിവരങ്ങൾ നൽകിയ വാഹന ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദാക്കുവാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനുണ്ടെന്ന കാര്യം അറിയുക.

വാഹന ഉടമയ്ക്ക് ഉണ്ടായേക്കാവുന്ന പരാതി വാഹന രെജിസ്ട്രേഷൻ നടന്ന RTA ക്ക് രേഖാമൂലം കൈമാറേണ്ടതാണ്. മാത്രവുമല്ല ഇത്തരം തെറ്റുകൾ വരുത്തുന്ന ഡീലറുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുവാൻ ഉപഭോക്ത കോടതി മുമ്പാകെ കേസ് ഫയൽ ചെയ്യുക. 

കടപ്പാട്
*തയ്യാറാക്കിയത്* 
Adv. K. B MOHANAN
.......................................................