*കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകും*
04-08-2023
➖➖➖➖➖➖➖➖➖
കെവൈസി വിവരങ്ങള്‍ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. 2023 ഓഗസ്റ്റ് 31-നകം ഉപഭോക്താക്കള്‍ നിര്‍ബന്ധമായും കെവൈസി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, കെവൈസി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ അവരുടെ രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് എസ്‌എംഎസ് അറിയിപ്പുകളും നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. കെവൈസി അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയബന്ധിതമായി കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകള്‍ ഓഗസ്റ്റ് 31-ന് ശേഷം പ്രവര്‍ത്തനരഹിതമാകുന്നതാണ്. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. ഉപഭോക്താവ് ഒരുതവണ അവരുടെ കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, അക്കൗണ്ട് തുറക്കുന്നതിനോ, ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ, ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ഥ ആവശ്യങ്ങള്‍ക്കായി വീണ്ടും സമാനമായ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.
➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*