CRZ തീര നിയന്ത്രണ വിജ്ഞാപനം -



CRZ തീര നിയന്ത്രണ വിജ്ഞാപനം - വീടുകൾക്ക് നമ്പർ കിട്ടാത്തവർക്ക് അപേക്ഷ നൽകാൻ തീയതി 31-8-2023 വരെ നീട്ടി എന്ന വാർത്തയുണ്ടായിരുന്നു. ചില തദ്ദേശഭരണ കൂടങ്ങൾ അത്തരത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതിരിക്കുന്നതായുംറിപ്പോർട്ടുകൾ ഉണ്ട്. എല്ലാ നിർമ്മാണങ്ങളും ക്രമവൽക്കരിക്കുമോ - എന്താണ് വസ്തുത ?
(ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം താഴെ ഉണ്ട് )

30-6-2023 തീയതി ചേർന്ന 129 മത് കേരള കോസ്റ്റൽ മാനേജ്മെൻറ് അതോറിറ്റി യോഗത്തിലാണ് നിലവിൽ പ്രാബല്യത്തിലിരിക്കുന്ന (2011) വിജ്ഞാപന പ്രകാരം നിയമപരമായി അനുവദനീയമായ വാസഗൃഹങ്ങളുടെ നിർമ്മാണങ്ങൾ (നിർമ്മിച്ചുകഴിഞ്ഞതും ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്നതും) മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെങ്കിലും ക്ലിയറൻസ് ലഭിക്കുന്നതിന് ജില്ലാതല അതോറിറ്റികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 31-8-2023 വരെ നീട്ടിയത്. അത്തരത്തിൽ കാലതാമസം ഇളവ് നൽകുമ്പോൾ അനധികൃത നിർമാണങ്ങളുടെ പട്ടിക ജില്ലാതലത്തിൽ ശേഖരിച്ചിരിക്കുന്നത് കൂടി പരിശോധിക്കണം. ജില്ലാ കളക്ടർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വേണം തീരുമാനങ്ങൾ എടുക്കാൻ എന്നും പ്രത്യേകം പറയുന്നു. 24-7-2023 ലാണ് KCZMA ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

എല്ലാം നിർമ്മാണങ്ങൾക്കും ഇത്തരത്തിൽ ക്ലിയറൻസ് ലഭിക്കില്ല. 2011 വിജ്ഞാപനം പ്രകാരം അനുവദനീയമായ വീടുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്തതും, തദ്ദേശവാസികൾ അല്ലാത്തവർക്ക് കൈമാറ്റം ചെയ്യാത്തതുമായ നിർമാണങ്ങൾക്കാണ് ഈ അനുകൂലം ലഭിക്കുക.

തീര നിയന്ത്രണ വിജ്ഞാപനത്തിൽ ഇത്തരത്തിൽ റെഗുലറൈസ് ചെയ്യുന്ന കാര്യം പറയുന്ന ഭാഗത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിന് വിധേയമായിട്ട് മാത്രമായിരിക്കും തീരപരിപാലന മാനേജ്മെൻറ് അതോറിറ്റിക്കും ഉത്തരവുകൾ ഇറക്കാനാവുക. 2011 വിജ്ഞാപനത്തിൽ നിയമപ്രകാരം അനുവദനീയമായ നിർമ്മാണങ്ങൾ മുൻകൂർ അനുവാദമില്ലാതെ നിർമ്മിച്ചത്, റെഗുലറൈസ് ചെയ്യാവുന്നതാണ് എന്നാണ് 2019 ലെ ഇതു സംബന്ധിച്ച പുതിയ ചട്ടത്തിൽ പറയുന്നത്.

കടപ്പാട്
➖➖➖➖➖➖➖➖
*🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*