*വിദ്യാര്‍ത്ഥികളുടെ കണ്‍സഷൻ പ്രായപരിധി പുനര്‍നിശ്ചയിച്ചു*
12-09-2023
➖➖➖➖➖➖➖➖➖
കേരളത്തില്‍ വിദ്യാര്‍ത്ഥി കണ്‍സഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി ഉയര്‍ത്തി. നേരത്തെ പ്രായപരിധി 25 ആക്കി കെഎസ്‌ആര്‍ടിസി ഉത്തരവിറക്കിയതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണക്കിലെടുത്താണ് കെഎസ്‌ആര്‍ടിസി പ്രായപരിധി പുനര്‍ നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു കെഎസ്‌ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥി കണ്‍സഷൻ നല്‍കുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന കണ്‍സഷൻ സൗജന്യം വെട്ടിക്കുറയ്ക്കുന്നതെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
➖➖➖➖➖➖➖➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*