*സിം കാര്‍ഡിന് വിശദമായ വേരിഫിക്കേഷന്‍ ; നിയമം കര്‍ശനമാക്കുമെന്ന് റിപ്പോര്‍ട്ട്*

*സിം കാര്‍ഡിന് വിശദമായ വേരിഫിക്കേഷന്‍ ; നിയമം കര്‍ശനമാക്കുമെന്ന് റിപ്പോര്‍ട്ട്*
12-09-2023
➖➖➖➖➖➖➖➖➖
സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ സിം കാര്‍ഡിന്റെ കാര്യത്തില്‍ നിയമം കര്‍ശനമാക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സിം കാര്‍ഡ് വേണ്ടവര്‍ക്കും, പഴയ സിം മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ഇസിം സേവനം ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന കടകള്‍ക്കുമായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില സംസ്ഥാനങ്ങളില്‍ സിം വില്‍ക്കുന്ന കടകള്‍ക്ക് പോലിസ് വേരിഫിക്കേഷന്‍ പോലും വേണമെന്നും നിബന്ധന വന്നേക്കാം. അനര്‍ഹരുടെ കൈയ്യില്‍ സിം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ നിയമങ്ങള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ട്. വ്യക്തികള്‍ക്കും ടെലകോം കമ്പനികള്‍ക്കും സിം വില്‍ക്കുന്ന കടകള്‍ക്കും മുന്നില്‍ കൂടുതല്‍ കടമ്പകള്‍ ഉണ്ടാകും. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാര്‍ഡിന് കേടുപാടു സംഭവിക്കുകയോ അവ നഷ്ടപ്പെടുകയോ ചെയ്താല്‍ പകരം പുതിയത് ലഭിക്കണമെങ്കില്‍ അതിവിശദമായ വേരിഫിക്കേഷന്‍ വേണ്ടിവന്നേക്കുമെന്നാണ് സൂചന. പുതിയ സിം കാര്‍ഡ് എടുക്കാന്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍, മാറ്റിയെടുക്കുന്നവര്‍ക്കും ബാധകമാക്കിയേക്കും. സിം കാര്‍ഡുകള്‍ വില്‍ക്കുന്ന കടകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം. ഇത്തരം കടകളില്‍ ജോലിയെടുക്കുന്നവരുടെ പശ്ചാത്തലം കൃത്യമായി പരിശോധിച്ചിരിക്കണം എന്ന നിബന്ധനയും ഉണ്ടാകും. അങ്ങനെ ചെയ്യാത്ത പക്ഷം ഓരോ കടയ്ക്കും 10 ലക്ഷം രൂപ വരെ പിഴയിട്ടേക്കുമെന്നാണ് സൂചന. ഈ നിയമം 2023 ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നുമാണ് വിവരം.
➖➖➖➖➖➖➖➖
കടപ്പാട് : *🌍പഞ്ചായത്ത് വാർത്തകൾ𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪*